Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Record High

റബർ ഷീറ്റ് വില റിക്കാർഡിൽ

കോ​ട്ട​യം: ആ​ര്‍എ​സ്എ​സ് നാ​ല് ഗ്രേ​ഡ് റ​ബ​ര്‍ ഷീ​റ്റി​ന് 249 രൂ​പ​യും ആ​ര്‍എ​സ്എ​സ് അ​ഞ്ച് ഗ്രേ​ഡ് 245 രൂ​പ​യു​മാ​യി ഇ​ന്നേ​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ര്‍ന്ന വി​ല​യി​ലെ​ത്തി. വേ​ന​ലി​ല്‍ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ് ച​ര​ക്കി​ന് ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ന്ന​തി​നാ​ല്‍ വി​ല കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന.

വ്യ​വ​സാ​യി​ക​ള്‍ ഡീ​ല​ര്‍മാ​രി​ല്‍നി​ന്ന് 252 രൂ​പ നി​ര​ക്കി​ല്‍ വ​രെ ക​ഴി​ഞ്ഞ ദി​വ​സം ഷീ​റ്റ് വാ​ങ്ങി. ഇ​ന്ന​ലെ ബാ​ങ്കോ​ക്കി​ല്‍ ഒ​രു കി​ലോ റ​ബ​റി​ന് 270 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്നു. വി​ദേ​ശ​വി​ല കി​ലോ​യ്ക്ക് 21 രൂ​പ ഉ​യ​ര്‍ന്നു നി​ല്‍ക്കു​ന്ന​തി​നാ​ല്‍ ഇ​വി​ട​ത്തെ വി​ല​യി​ല്‍ ഉ​ട​നെ ഇ​ടി​വു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യി​ല്ല.

അ​തേ​സ​മ​യം ചെ​റു​കി​ട ക​ര്‍ഷ​ക​ര്‍ക്ക് ഷീ​റ്റ് സ്റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ല്‍ ഉ​യ​ര്‍ന്ന വി​ല​യു​ടെ മെ​ച്ചം കി​ട്ടാ​നു​മി​ല്ല. നി​ല​വി​ല്‍ ഷീ​റ്റ് സ്റ്റോ​ക്ക് ചെ​യ്ത എ​സ്‌​റ്റേ​റ്റ് ഉ​ട​മ​ക​ള്‍ക്കും വ​ന്‍കി​ട ഡീ​ല​ര്‍മാ​ര്‍ക്കും മാ​ത്ര​മാ​ണ് ഉ​യ​ര്‍ന്ന വി​ല​യു​ടെ നേ​ട്ടം ല​ഭി​ക്കു​ന്ന​ത്.

റ​ബ​ര്‍ വി​ല 250ല്‍ ​താ​ഴ്ത്തി നി​റു​ത്താ​നു​ള്ള ത​ന്ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യി ഏ​താ​നും ട​യ​ര്‍ ക​മ്പ​നി​ക​ള്‍ ഇ​ന്ന​ലെ ച​ര​ക്ക് വാ​ങ്ങ​ലി​ല്‍നി​ന്ന് പി​ന്‍മാ​റി. ഒ​രാ​ഴ്ച​യാ​യി വേ​ന​ല്‍മ​ഴ ല​ഭി​ക്കു​ക​യും വി​ല മെ​ച്ച​പ്പെ​ടു​ക​യും ചെ​യ്ത​തി​നാ​ല്‍ ഈ ​മാ​സം ടാ​പ്പിം​ഗ് പു​ന​രാ​രം​ഭി​ക്കാ​ന്‍ ക​ര്‍ഷ​ക​ര്‍ താ​ല്‍പ​ര്യ​പ്പെ​ടും.

ജൂ​ലൈ വ​രെ ഉ​ത്പാ​ദ​നം കു​റ​വാ​യ​തി​നാ​ല്‍ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കാ​തെ ത​നി​യെ റ​ബ​ര്‍ ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന​വ​ര്‍ക്കു മാ​ത്ര​മേ നേ​ട്ട​മു​ണ്ടാ​കൂ.

Latest News

Corehub Up